05 November, 2020 11:30:16 PM


നടന്‍ വിനീതിന്റെ പേരിൽ നര്‍ത്തകിമാര്‍ക്ക് തൊഴിൽ വാഗ്ദാനം: പരാതിയുമായി താരം



കൊച്ചി: നടന്‍ വിനീതിന്റെ പേര് ദുരുപയോഗം ചെയ്ത് നര്‍ത്തകിമാര്‍ക്ക് തൊഴിലവസരം വാഗ്ദാനം ചെയതെന്ന് പരാതി. അമേരിക്കയില്‍ നിന്നുള്ള വ്യാജ നമ്ബരില്‍ നിന്നാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. വിനീത് ഡിജിപിക്ക് പരാതി നല്‍കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തട്ടിപ്പ് വിവരം വിനീത് പങ്കുവച്ചത്.


വിനീതിന്റെ ശബ്ദത്തില്‍ വാട്‌സ്‌ആപ്പ് കോള്‍ വന്നതായി അടുപ്പമുള്ളവര്‍ അദ്ദേഹത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. സംശയാസ്പദമായ കോണ്‍ടാക്‌ട്കളോട് പ്രതികരിക്കുകയോ മറുപടി നല്‍കുകയോ ചെയ്യരുതെന്ന് വിനീത് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സിനിമാ താരങ്ങളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കുന്നതും തട്ടിപ്പ് നടത്തുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K