17 January, 2021 03:30:56 PM


ഗൂഗിൾ മാപ്പ് ചതിച്ചു: ബ​സ് വൈ​ദ്യു​ത ക​മ്പി​യി​ൽ ത​ട്ടി തീ​പി​ടി​ച്ച് ആ​റ് മ​ര​ണം. 19 പേ​ര്‍​ക്ക് പ​രി​ക്ക്



ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ല്‍ ബ​സ് വൈ​ദ്യു​ത ക​മ്പി​യി​ൽ ത​ട്ടി തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​റ് മ​ര​ണം. 19 പേ​ര്‍​ക്ക് പ​രി​ക്ക്. ജാ​ലോ​റി​ലാ​ണ് സം​ഭ​വം. ഇവരിൽ ആ​റു പേ​രു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ബാ​ര്‍​മി​ര്‍ ജൈ​ന​ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ജ്മീ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.


ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഡ്രൈ​വ​ർ വാ​ഹ​ന​മോ​ടി​ച്ച​ത്. എ​ന്നാ​ൽ തെ​റ്റാ​യ ദി​ശ​യി​ലേ​ക്ക് തി​രി​ഞ്ഞ ബ​സ് വൈ​ദ്യു​ത ക​മ്പി​യി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്ലോ​ട്ടും അ​നു​ശോ​ച​നം അ‍​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K