29 October, 2026 09:51:41 AM


ചേരാനല്ലൂരിൽ സസ്പെൻഡ് ചെയ്യപ്പെട്ട എഎസ്ഐയുടെ അമ്മ കുഴഞ്ഞുവീണു മരിച്ചു



ചേരാനല്ലൂർ: ചേരാനല്ലൂർ കാറപകട കേസിൽ എഎസ്ഐയുടെ സസ്പെൻഷൻ വാർത്തയറിഞ്ഞ് ദുഃഖിതയായ മാതാവ് കുഴഞ്ഞുവീണു മരിച്ചു. ചേരാനല്ലൂർ സ്റ്റേഷനിലെ എഎസ്ഐ കെ.ടി. മനോജിന്റെ മാതാവ് പാതാളം കുരീക്കാട്ടുപറമ്പിൽ എൻ.കെ. സരസുവാണ് (71) മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 17 കാരൻ ഓടിച്ച കാറിടിച്ച് ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചു എന്നാരോപിച്ച് മനോജടക്കം 4 പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. മകന്റെ സസ്പെൻഷൻ വാർത്തയറിഞ്ഞതോടെ സരസു വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന സരസു ഏതാനും ദിവസങ്ങളായി പാതാളത്തുള്ള മകൾ മഞ്ജുവിന്റെ വസതിയിലായിരുന്നു കഴിഞ്ഞിരുന്നത്. സംസ്കാരം പിന്നീട് നടന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K