31 October, 2026 01:34:19 PM


പുല്ലൂരാംപാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ എൻഐടി വിദ്യാർഥി മുങ്ങിമരിച്ചു



കോഴിക്കോട്: തിരുവമ്പാടി പുല്ലൂരാംപാറ ഇരുവഴഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ എൻഐടി വിദ്യാർഥി മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയായ സോണിഷ് (18) ആണ് മരിച്ചത്. വിനോദസഞ്ചാരത്തിനായി എത്തിയ പതിനൊന്നംഗ സംഘത്തോടൊപ്പമാണ് സോണിഷ് പുല്ലൂരാംപാറയിലെത്തിയത്. സംഘം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കടവിനോട് ചേർന്നുള്ള കയത്തിൽ സോണിഷ് അകപ്പെടുകയായിരുന്നു.കൂടെയുണ്ടായിരുന്നവർ ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. തുടർന്ന് സോണിഷിനെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306