08 February, 2021 03:39:46 PM


അ​സ​മ​യ​ത്ത് കോ​ളി​ങ് ബെ​ല്ല​ടിക്കും;​ ബാ​ത്ത് റൂ​മു​ക​ളി​ൽ എത്തിനോക്കും: യുവാവ് പിടിയില്‍



വ​ട​ക്ക​ഞ്ചേ​രി: രാ​ത്രി അ​സ​മ​യ​ത്ത് വീ​ട്ടി​ൽ ക​യ​റി കോ​ളി​ങ് ബെ​ല്ല​ടി​ച്ച് ഭീ​തി​യി​ലാ​ഴ്ത്തി​യ വി​രു​ത​ൻ വീ​ട്ടു​കാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പി​ടി​യി​ലാ​യി. മു​ട​പ്പ​ല്ലൂ​ർ സ്വ​ദേ​ശി 27കാ​ര​നാ​ണ് പൊ​ലീ​സി‍െൻറ വ​ല​യി​ലാ​യ​ത്. മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫി​സി​ന​ടു​ത്തെ വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. ഗേ​റ്റും ചു​റ്റു​മ​തി​ലു​മു​ള്ള വീ​ടു​ക​ളി​ൽ ചാ​ടി​ക്ക​ട​ന്ന് ബാ​ത്ത് റൂ​മു​ക​ളി​ൽ എ​ത്തി​നോ​ട്ട​മാ​ണ് യു​വാ​വിന്‍റെ ഹോ​ബി.


ഇ​ട​ക്കി​ടെ കോ​ളി​ങ് ബെ​ല്ല​ടി​ച്ച് വി​രു​ത​ൻ ഇ​രു​ട്ടി​ൽ മ​റ​ഞ്ഞി​രി​ക്കും. ഒ​ളി​നോ​ട്ട​വും മ​റ്റും വീ​ട്ടി​ലെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് യു​വാവിന്‍റെ രാ​ത്രി​ക​റ​ക്കം പൊ​ളി​ഞ്ഞ​ത്. ഇ​വി​ടെ ത​ന്നെ മൂ​ന്നു വീ​ടു​ക​ളി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടി. ബൈ​ക്കി​ലാ​ണ് ഇയാളുടെ ക​റ​ക്കം. പ്ര​ത്യേ​കി​ച്ച് തൊ​ഴി​ൽ ഇ​ല്ലെ​ങ്കി​ലും ആ​ഢം​ബ​ര​മാ​യാ​ണ് ജീ​വി​ത​മെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു. യു​വാ​വ് ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K