10 February, 2021 06:25:19 PM


വാളയാര്‍ കേസ്: പൊമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കി



പാലക്കാട്: നിരാഹാര സമരം കിടക്കുകയായിരുന്നു പൊമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്തു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. വാളയാര്‍ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പതിനഞ്ച് ദിവസമായി സത്യഗ്രഹപ്പന്തലിലാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സത്യഗ്രഹത്തിന് പിന്തുണയുമായായാണ് ഗോമതി നിരാഹാരം ആരംഭിച്ചത്. അഞ്ച് ദിവസമായി നിരാഹാരം ഇരിക്കുന്ന ഗോമതിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെയാണ് നടപടി.


ജില്ലാ ആശുപത്രിയിലേക്കാണ് ഗോമതിയെ മാറ്റിയത്. അതേസമയം അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് നടപടിയെടുത്തില്ലെങ്കില്‍ തലമുണ്ഡനം ചെയ്യുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. ഗോമതിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെടുകായയിരുന്നു.തുടർന്നായിരുന്നു അമ്മയെയും അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K