02 March, 2021 01:36:13 PM


ബൈക്ക് മറിഞ്ഞ് കിഴക്കഞ്ചേരി സ്വദേശികളായ സഹോദരങ്ങൾക്ക് പരുക്ക്

വടക്കഞ്ചേരി: ദേശീയപാതയിൽ അണക്കപ്പാറയ്ക്കു സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞു സഹോദരങ്ങൾക്കു പരുക്ക്. കിഴക്കഞ്ചേരി മാര്യപ്പാടം രവിയുടെ മക്കളായ വിഷ്ണു (20), വീണ (22) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.

വടക്കഞ്ചേരി ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം തെറ്റിമറിയുകയായിരുന്നു. ഇരുവരും റോഡിൽ വീഴാതെ മീഡിയനിലേക്കു വീണതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്നു വടക്കഞ്ചേരി പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. കോയമ്പത്തൂരിൽ വിദ്യാർഥികളായ ഇരുവരും ക്ലാസ് കഴിഞ്ഞു മാര്യപ്പാടത്തെ വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K