26 May, 2016 09:34:05 PM


ആഷിഖി 3 : പ്രണയ ജോഡികളായി സിദ്ധാര്‍ത്ഥും ആലിയയും


ഇന്ത്യയൊട്ടാകെയുള്ള ബോളിവുഡ് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ വിജയം കൊയ്ത ചിത്രമാണ് ആഷിഖി. ഇതിനു പിന്നാലെയെത്തിയ ആഷിഖി 2ഉം മികച്ച വിജയം നേടി. ഇപ്പോഴിതാ ഈ സീരീസിലെ മൂന്നാം ചിത്രം എത്തുന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആലിയ ഭട്ടും ചിത്രത്തില്‍ ജോഡികളാകുന്നു എന്നതാണ് പുതിയ വിശേഷം. ചിത്രത്തിന്റെ നിര്‍മാതാവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് ആഷിഖി 3യില്‍ പ്രണയ ജോഡികളായി ഇരുവരും ഒന്നിക്കുന്നത്. നേരത്തെ രണ്ട് ചിത്രങ്ങളില്‍ സിദ്ധാര്‍ത്ഥും ആലിയയും ഒരുമിച്ച്‌ അഭിനയിച്ചു. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പരന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K