31 May, 2016 12:21:23 PM


യുവാവിനെ മര്‍ദ്ദിച്ചു ; തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയ്ക്ക് എതിരെ കേസ്


ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയ്ക്ക് എതിരെ കേസ്. ഒരു സ്ത്രീയുമായി വാക്കുതര്‍ക്കം നടത്തിയ യുവാവിനെ താരം മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഫസ്റ്റ് ഡിവിഷന്‍ ഫുട്ബോള്‍ കളിക്കാരനായ പ്രേംകുമാറാണ് സൂര്യയ്ക്ക് എതിരെ പരാതി നല്‍കിയിരിക്കുന്നത്. താനും സുഹൃത്തുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നുവെന്നും പെട്ടെന്ന് മുമ്ബില്‍ പോകുകയായിരുന്ന കാര്‍ നിര്‍ത്തിയതുമൂലം തങ്ങളുടെ ബൈക്ക് കാറില്‍ ഇടിച്ച്‌ തെറിച്ചെന്നും പ്രേം പറയുന്നു.

കാര്‍ ഓടിച്ചിരുന്ന സ്ത്രീ വേഗത്തില്‍ വണ്ടിയോടിച്ചെന്ന് ആരോപിച്ച്‌ പ്രേമിനെ കുറ്റപ്പെടുത്തി സംസാരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് യുവാക്കളെ പിന്തുണച്ച്‌ ആളുകള്‍ സംഭവസ്ഥലത്തു കൂടുകയും ചെയ്തു എന്നാണ് അറിയുന്നത്.

അതുവഴി വന്ന സൂര്യ പ്രശ്നത്തില്‍ ഇടപ്പെടുകയും തുടര്‍ന്ന് യുവാക്കളുമായി വാക്കേറ്റം നടക്കുകയും ചെയ്തു എന്നു പറയുന്നു. തുടര്‍ന്ന് താരം യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ വഴിയില്‍ ഒരു സ്ത്രീയേ രണ്ടു ആണ്‍കുട്ടികള്‍ കൈയേറ്റം ചെയ്യുന്നതു കണ്ടാണ് പ്രശ്നത്തില്‍ ഇടപ്പെട്ടതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും സൂര്യ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K