27 May, 2021 10:19:55 PM


'വല്യമ്മയുടെ വീട്ടില്‍ ചക്ക പറിക്കാന്‍ പോകണം': സത്യവാങ്മൂലം കണ്ട് ഞെട്ടിയും ചിരിച്ചും പോലീസ്



കാസര്‍ഗോഡ്: ലോക്ക് ഡൗണ്‍ ഉണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ നിരവധിയാളുകളാണ് പുറത്തിറങ്ങുന്നത്. ഒട്ടേറെ പേർ ഇത്തരത്തില്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇതിനിടെ കാസര്‍ഗോഡ് ജില്ലയില്‍ പുറത്തിറങ്ങിയ ആളുടെ സത്യവാങ്മൂലം കണ്ട് ഞെട്ടിയ പോലീസ് ഉദ്യോഗസ്ഥർക്കു ചിരിയടക്കാനും കഴിഞ്ഞില്ല. 'വല്യമ്മയുടെ വീട്ടില്‍ ചക്ക പറിക്കാന്‍ പോകണം' എന്നാണ് സത്യവാങ്മൂലത്തില്‍ എഴുതിയിരുന്നത്. വാഹന പരിശോധനയ്ക്കിടെയാണ് യുവാവിന്റെ സത്യവാങ്മൂലം പോലീസ് ആവശ്യപ്പെട്ടത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K