29 May, 2021 06:00:09 PM


സു​രേ​ഷ് ഗോ​പി​ക്ക് ബി​ജെ​പി​യി​ൽ അ​ധി​ക​നാ​ൾ തു​ട​രാ​നാ​കി​ല്ല - എ​ൻ.​എ​സ്. മാ​ധ​വ​ൻ



കൊ​ച്ചി: ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​ക്ക് അ​ധി​ക​കാ​ലം ബി​ജെ​പി​യി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​എ​സ്. മാ​ധ​വ​ൻ. ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ൽ പൃ​ഥ്വി​രാ​ജി​ന് പി​ന്തു​ണ​യു​മാ​യി സു​രേ​ഷ് ഗോ​പി ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ ട്വീ​റ്റ്.


"മു​ന്നോ​ട്ട് വ​യ്ക്കു​ന്ന രാ​ഷ്ട്രീ​യം ഒ​ഴി​കെ സു​രേ​ഷ് ഗോ​പി​യെ എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ന​ല്ല​താ​ണ്. മ​നു​ഷ്യ​ത്വം അ​ദ്ദേ​ഹ​ത്തി​ൽ തി​ള​ങ്ങി നി​ൽ​ക്കുന്നു. സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ട്ട പൃ​ഥ്വി​രാ​ജി​നെ പി​ന്തു​ണ​ച്ച് അ​ദ്ദേ​ഹ​മ​ല്ലാ​തെ മ​റ്റൊ​രു സൂ​പ്പ​ര്‍​താ​ര​വും രം​ഗ​ത്തെ​ത്തി​യി​ല്ല. വി​ഷ​മ​യ​മാ​യ ആ ​സ്ഥ​ല​ത്ത് അ​ദ്ദേ​ഹം അ​ധി​ക​നാ​ള്‍ തു​ട​രു​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നി​ല്ല'- എ​ന്‍.​എ​സ് മാ​ധ​വ​ന്‍ കുറിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K