03 June, 2016 05:06:36 PM


തമിഴ് നടനും സംവിധായകനുമായ ബാലു ആനന്ദ് അന്തരിച്ചു


കോയമ്പത്തൂര്‍: തമിഴ് നടനും സംവിധായകനുമായ ബാലു ആനന്ദ് അന്തരിച്ചു. 62 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കലാംപാളയത്തെ വീട്ടില്‍ നിന്നും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിച്ചിരുന്നു.നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ബാലു ഏതാനും ചിത്രങ്ങളുടെ സംവിധായകനുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K