08 June, 2021 06:50:03 PM


കോവിഡ് ബാധിതര്‍ക്ക് ധനസഹായം: വ്യാജ വാര്‍ത്തയെന്ന് അധികൃതര്‍



പാലക്കാട്: ജില്ലാ പട്ടികജാതി വികസന വകുപ്പ് കോവിഡ് ബാധിച്ച് ദുരിതം അനുഭവിക്കുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് 5000 രൂപ ധനസഹായം നല്‍കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  തെറ്റായ വാര്‍ത്തകള്‍ വിശ്വസിച്ച് ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K