23 June, 2021 11:28:38 PM


ക്ഷേത്രങ്ങളിൽ പൂജാപുഷ്പ ഉദ്യാനം, ഔഷധ സസ്യോദ്യാനം, നക്ഷത്രവനം പദ്ധതികള്‍



പാലക്കാട്: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പൂജാപുഷ്പോദ്യാനം, ഔഷധ സസ്യോദ്യാനം, നക്ഷത്രവനം പദ്ധതിയുടെ ബോർഡ് തല ഉദ്ഘാടനം  മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി നിർവഹിച്ചു. ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും നിർദേശം പാലിച്ച് ഭക്തജനങ്ങളും ക്ഷേത്ര ജീവനക്കാരും അതീവജാഗ്രത പുലർത്തണമെന്നും പ്രസിഡന്റ് എം.ആർ മുരളി പറഞ്ഞു.


മണപ്പുള്ളി ഭഗവതി ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഡിവിഷൻ ഏരിയ കമ്മിറ്റി ചെയർമാൻ വള്ളൂർ രാമകൃഷ്ണൻ, അസിസ്റ്റന്റ് കമ്മീഷണർ ആർ വേണുഗോപാലൻ, ഡിവിഷൻ ഇൻസ്പെക്ടർ എൻ ഗിരീഷ്, ക്ഷേത്രം പാരമ്പര്യ ട്രസ്റ്റീ കെ. ചെന്താമരാക്ഷൻ മേനോൻ, എക്സിക്യൂട്ടീവ് ഓഫീസർ ടി മണികണ്ഠൻ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K