05 June, 2016 11:08:55 PM


സിപിഎം - ബിജെപി സംഘര്‍ഷം ; ആറ് പേര്‍ക്ക് പരിക്ക്



കാസര്‍ഗോഡ് : കാസര്‍ഗോഡ് സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കാഞ്ഞങ്ങാട് പടിഞ്ഞാറെക്കരയിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും നാലു ബിജെപി പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K