27 June, 2021 07:38:46 PM


കോ​വി​ഡ് ഡെ​ൽ​റ്റ: പാലക്കാട്‌ ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടാ​ൻ ഉ​ത്ത​ര​വ്



പാ​ല​ക്കാ​ട്: കോ​വി​ഡ് ഡെ​ൽ​റ്റ വ​ക​ഭേ​ദം ക​ണ്ണാ​ടി സ്വ​ദേ​ശി​യി​ൽ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ട​ച്ചി​ടാ​ൻ ഉ​ത്ത​ര​വ്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടു​ക.

ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജി​ല്ല​യി​ൽ ഡെ​ൽ​റ്റ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ വ്യ​ക്തി​ക​ളു​ടെ രോ​ഗ​വ്യാ​പ​ന ഉ​റ​വി​ടം, രോ​ഗി​ക​ളു​ടെ സ​മ്പ​ർ​ക്കം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ണാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ്യ​ക്തി​യി​ൽ​നി​ന്നാ​ണ് രോ​ഗം പ​ക​രാ​ൻ ഇ​ട​യാ​യ​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

പ്ര​ദേ​ശ​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ള്ള​താ​യും രോ​ഗി​ക​ൾ​ക്ക് പ​റ​ളി, പി​രാ​യി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്കം ഉ​ണ്ടാ​യ​താ​യും ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ​കൂ​ടി​യാ​ണ് ന​ട​പ​ടി.

അ​തി​ർ​ത്തി​ക​ൾ അ​ട​ക്കും, പൊ​തു​ജ​ന സ​ഞ്ചാ​ര​വും വാ​ഹ​ന ഗ​താ​ഗ​ത​വും നി​യ​ന്ത്രി​ക്കും. അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍-​ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട, റേ​ഷ​ന്‍ ക​ട, പ​ല​ച​ര​ക്ക് ക​ട, പാ​ൽ പാ​ലു​ല്‍​പ്പ​ന്ന​ങ്ങ​ൾ, പ​ഴം-​പ​ച്ച​ക്ക​റി, മീ​ൻ-​ഇ​റ​ച്ചി എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ളും, മൃ​ഗ​ങ്ങ​ള്‍​ക്കും പ​ക്ഷി​ക​ള്‍​ക്കു​മു​ള്ള തീ​റ്റ വി​ല്‍​ക്കു​ന്ന ക​ട, ബേ​ക്ക​റി എ​ന്നി​വ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ മാ​ത്രം തു​റ​ക്കാം. എ​ന്നാ​ൽ, ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

ഹോ​ട്ട​ലു​ക​ള്‍, റെ​സ്റ്റോ​റ​ൻ​റു​ക​ള്‍ എ​ന്നി​വ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ രാ​ത്രി 7.30 വ​രെ ഹോം ​ഡെ​ലി​വ​റി മാ​ത്രം അ​നു​വ​ദി​ച്ച് തു​റ​ക്കാ​വു​ന്ന​താ​ണ്. ബാ​ങ്കു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ദി​വ​സ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്തി​ക്കാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K