08 July, 2021 08:42:24 PM


തൃ​ത്താ​ല​യി​ൽ പെ​ൺ​കു​ട്ടി​യെ ല​ഹ​രി​ക്ക് അ​ടി​മ​യാ​ക്കി പീ​ഡ​നം: മൂ​ന്നാം പ്ര​തി പി​ടി​യി​ൽ



പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ൽ പെ​ണ്‍​കു​ട്ടി​യെ ല​ഹ​രി​ക്ക് അ​ടി​മ​യാ​ക്കി പീ​ഡി​പ്പി​ച്ച കേ​സി​ലെ മൂ​ന്നാം പ്ര​തി പി​ടി​യി​ൽ. ക​റു​ക​പ്പു​ത്തൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് (ഉ​ണ്ണി)​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

അ​ഭി​ലാ​ഷ്, നൗ​ഫ​ൽ എ​ന്നി​വ​ർ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തൃ​ത്താ​ല ക​റു​ക​പ്പു​ത്തൂ​രി​ൽ മ​യ​ക്കു മ​രു​ന്ന് ന​ൽ​കി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K