12 August, 2021 12:57:51 PM


ജനാല ചതിച്ചു! കുളിസീന്‍ നാട്ടുകാര്‍ കാണുന്നെന്ന് യുവതി അറിയുന്നത് അയൽക്കാരന്‍റെ കുറിപ്പിലൂടെ



സ്റ്റോക്ക്പോർട്ട്: വീട്ടിലെ ശുചിമുറിയും കുളിമുറിയും ഒരുക്കുന്നതിലെ ശ്രദ്ധക്കുറവ് മൂലം ഉണ്ടായ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്റ്റോക്ക്പോർട്ടിൽ നിന്നുള്ള സാറാ യേറ്റ്സ് (26) എന്ന യുവതി. പേരറിയിക്കാത്ത ഒരു അജ്ഞാത അയൽവാസി ഏതാനും വാചകങ്ങൾ ഉൾപ്പെടുത്തിയ ഒരു സന്ദേശം യുവതിക്ക് നൽകി. നിര്‍മ്മാണത്തിലെ ഒരു പാകപ്പിഴ കാരണം യുവതി അറിയാതെ ഇവര്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ നാട്ടുകാർ വീക്ഷിക്കുന്നുണ്ട് എന്നായിരുന്നു കത്തിലെ ഉള്ളടക്കം.


താന്‍ കുളിക്കുമ്പോൾ അയല്‍വാസികള്‍ക്ക് 'എല്ലാം കാണാമെന്ന' മുന്നറിയിപ്പ് കണ്ട് ചെറുതായൊന്നുമല്ല യുവതി ഞെട്ടിയത്. വില്ലനായതോ കുളിമുറിയിലെ ജനാല. കത്തിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്: 'ഹായ്, നിങ്ങളുടെ കുളിമുറിയിൽ നിങ്ങൾ കർട്ടൻ സ്ഥാപിക്കേണ്ടതുണ്ട്. കുളിക്കുമ്പോൾ എല്ലാം കാണാം. വാതിലിൽ മുട്ടി നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല, നന്ദി.'  


സാറയുടെ ആദ്യ വീടാണിത്. കസിനുമായി ചേർന്നാണ് താമസം. അടുത്തിടെ അവർ പുതിയ ലൈറ്റുകൾ ഉൾപ്പെടെ ബാത്ത്റൂം പുനർനിർമ്മിച്ചു. താഴത്തെ നിലയിലെ കുളിമുറിയിലെ ഫ്രോസൺ ജാലകം ആളുകൾ പുറത്തുനിന്നും കാണുന്നത് തടയാൻ മതിയായ സംരക്ഷണമായിരിക്കുമെന്ന് അവർ അനുമാനിച്ചു. ലൈറ്റ് തെളിയിക്കുമ്പോൾ ആളുകൾക്ക് എത്രത്തോളം കാണാനാകുമെന്ന് അറിയാൻ തോട്ടത്തിന് പുറത്ത് നിന്ന് നോക്കി ഉറപ്പുവരുത്തുകയും ചെയ്തു. എന്നാൽ അയൽക്കാർ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തെളിമയോടെ കാര്യങ്ങൾ വീക്ഷിക്കുകയായിരുന്നു എന്നതാണ് സാറയെ ഞെട്ടിച്ചത്. വീട് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ കാര്യമാണ് തന്‍റെ അനുഭവത്തിലൂടെ സാറ പങ്കുവെച്ചിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K