12 June, 2016 06:49:42 PM


മലപ്പുറത്ത് സ്കൂള്‍ കെട്ടിടം തകര്‍ന്നു; അവധി ദിവസമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി



മലപ്പുറം: മങ്കടയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മങ്കട ഗവ. വി.എച്ച്‌.എസ്.എസിന്റെ ഓടിട്ട കെട്ടിടമാണ് തകര്‍ന്നു വീണത്. കഴിഞ്ഞ ദിവസം വരെ ക്ലാസ് നടന്ന കെട്ടിടമാണ് ഇന്നു രാവിലെ തകര്‍ന്നു വീണത്.


ഒരു ക്ലാസ് മുറി പൂര്‍ണമായും രണ്ടു ക്ലാസുകള്‍ ഭാഗികമായും തകര്‍ന്നു. തകര്‍ന്ന കെട്ടിടത്തോടു ചേര്‍ന്ന് പുതിയ കെട്ടിടത്തിന്റെ പണി നടക്കുകയാണ്. ഇതിന്റെ അടിത്തറ നിര്‍മ്മിക്കാനായി എടുത്ത കുഴിയില്‍ മഴവെള്ളം നിറഞ്ഞ് പഴയ കെട്ടിടം ദ്രവിച്ചതാവാം കാരണമെന്ന് കരുതുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K