14 June, 2016 10:09:27 AM


ബോളിവുഡ് അരങ്ങേറ്റം തകര്‍ക്കാനൊരുങ്ങി ലക്ഷ്മിറായ് ഒറ്റയടിക്ക് കുറച്ചത് 10 കിലോ


മലയാളത്തിലും തമിഴിലുമായി പ്രേക്ഷക ഹൃദയം കീഴടക്കിയ ലക്ഷ്മി റായിയുടെ ബോളിവുഡ് അരങ്ങേറ്റം തകര്‍ക്കുമെന്ന് സൂചന. ബിക്കിനി സീന്‍ ഉള്‍പ്പെടെ ഹോട്ട് ലുക്കിലാണ് നടി ചിത്രത്തിലെത്തുകയെന്ന് സൂചന. ബിക്കിനിയണിയാനായി നടി ഇപ്പോള്‍ കഠിന വ്യായാമത്തിലാണെന്നാണ് പുതിയ വാര്‍ത്തകള്‍. 


ബിക്കിനി ബോഡി വേണമെന്ന് സംവിധായകന്‍ പറഞ്ഞതോടെ റായ് ഒറ്റയടിക്ക് വണ്ണം 10 കി. ഗ്രാം ആണ് കുറച്ചുവത്രേ. രണ്ട് മാസമായി വണ്ണം കുറയ്ക്കാനുള്ള കഠിന പ്രയത്നത്തിലായിരുന്നു ലക്ഷ്മി.  ജൂലി 2 വിലൂടെയാണ് ബിക്കിനി ബോഡിയുമായി നടി എത്തുന്നത്. ജൂലി 2 വില്‍ താനൊരു സാധാരണ പെണ്‍കുട്ടിയുടെ വേഷമാണ് ചെയ്യുന്നതെന്നും  ചില ബിക്കിനി സീനുകള്‍ കൂടി ഉള്ളതു കൊണ്ടാണ് വണ്ണം നന്നായി കുറയ്ക്കേണ്ടി വന്നതെന്നും  റായ് ലക്ഷ്മി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K