04 October, 2021 09:21:45 PM


പാലക്കാട് കിണറ്റിൽ വീണ് രണ്ടു ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു

പാലക്കാട്: കെട്ടിടനിര്‍മ്മാണത്തിനിടെ പലക പൊട്ടി കിണറ്റിലേക്ക് വീണ് രണ്ടു ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. പാലക്കാട്‌ ശ്രീകൃഷ്ണപുരത്താണ് സംഭവം. ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം നടക്കവേ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. പലകയുടെ ബലക്ഷയമാണ് അപകടത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം.

ഇരുവരെയും എത്രയും പെട്ടെന്ന് പുറത്തെടുത്ത്‌ മണ്ണാര്‍ക്കാടിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണറിന്റെ സംരക്ഷണ ഭിത്തിയില്‍ തലയിടിച്ചു വീണതാണ് മരണകാരണം. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് ഇരുവരെയും പുറത്തെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K