12 October, 2021 04:57:37 PM


പറളി - മങ്കര റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റ് അടച്ചിടും




പാലക്കാട്: പറളി - മങ്കര റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റ് (നമ്പര്‍ 164) അറ്റകുറ്റ പണികള്‍ക്കായി ഒക്ടോബര്‍ 14 രാവിലെ എട്ട് മുതല്‍ ഒക്ടോബര്‍ 16 ന് വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഈ വഴി പോകുന്ന വാഹനങ്ങള്‍ പാമ്പാടി - ലെക്കിടി, പറളി - ഓടന്നൂര്‍ / കോട്ടായി വഴി പോകണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K