29 October, 2021 11:31:26 AM


ആ​ശ​ങ്ക​വേ​ണ്ട; ഇ​ടു​ക്കി ഡാം ​തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ്



തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി ഡാം ​തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ്. മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്നു​ള്ള വെ​ള്ളം ഇ​ടു​ക്കി​ക്ക് ഉ​ൾ​ക്കൊ​ള്ളാ​നാ​കു​മെ​ന്ന് ഡാം ​അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ എം.​പി സാ​ജു പ​റ​ഞ്ഞു. ആ​ശ​ങ്ക​യു​ടെ ആ​വ​ശ്യ​മി​ല്ല. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്നും ഒ​ഴു​ക്കി​വി​ടു​ന്ന​ത് 538 ഘ​ന​യ​ടി വെ​ള്ള​മാ​ണ്. ഇ​തോ​ടെ ഇ​ടു​ക്കി ഡാ​മി​ലെ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച് 6376 ഘ​ന​യ​ടി​യാ​യി. രാ​വി​ലെ ഏ​ഴി​ന് ഇ​ത് 5,800 ഘ​ന​യ​ടി​യാ​യി​രു​ന്നു. നി​ല​വി​ൽ ജ​ല​നി​ര​പ്പ് 138.80 അ​ടി​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K