29 October, 2021 05:39:59 PM


ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ഒന്നാം നിലയിൽ നിന്നും ത​ല​കീ​ഴാ​യി തൂ​ക്കി ​നി​ർ​ത്തി; അ​ധ്യാ​പ​ക​ൻ അറസ്റ്റിൽ



മിർ​സാ​പു​ർ: ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ സ്‌​കൂ​ളി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ നി​ന്നും കാ​ലി​ല്‍ പി​ടി​ച്ച് ത​ല​കീ​ഴാ​യി തൂ​ക്കി നി​ര്‍​ത്തി​യ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മി​ര്‍​സാ​പു​രി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ മ​നോ​ജ് വി​ശ്വ​ക​ര്‍​മ​യാ​ണ് ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ സോ​നു യാ​ദ​വി​നോ​ട് ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്. ക്ലാ​സി​ലെ സ​ഹ​പാ​ഠി​യെ ക​ടി​ച്ച​തി​നാ​ണ് ഇ​യാ​ള്‍ കു​ട്ടി​യെ ത​ല​കീ​ഴാ​യി തൂ​ക്കി നി​ര്‍​ത്തി ശി​ക്ഷി​ച്ച​ത്.

ക്ഷ​മാ​പ​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ താ​ഴേ​ക്കി​ടു​മെ​ന്നും പ​റ​ഞ്ഞ് ഇ​യാ​ള്‍ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ള്‍ കു​ട്ടി​യെ താ​ഴെ​യി​റ​ക്കി​യ​ത്. എ​ന്നാ​ൽ ത​ന്‍റെ കു​ഞ്ഞി​നോ​ട് ചെ​യ്ത​ത് തെ​റ്റാ​ണെ​ങ്കി​ലും, അ​ത് സ്‌​നേ​ഹ​ത്തി​ന്‍റെ പു​റ​ത്ത് ചെ​യ്ത​താ​ണെ​ന്നാ​ണ് സോ​നു​വി​ന്‍റെ പി​താ​വ് ര​ഞ്ജി​ത് യാ​ദ​വ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ൻ മ​നോ​ജി​നെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K