02 November, 2021 05:02:36 PM


നോ ഹലാൽ പൊളിഞ്ഞു; തുഷാരയും ഭർത്താവ്‌ അജിത്തും അറസ്റ്റിൽ



കൊ​ച്ചി: കാ​ക്ക​നാ​ട് ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ന​ടു​ത്ത് റസ്റ്ററന്‍റുമായി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ്ര​തി​ക​ളാ​യ തുഷാരയും ഭർത്താവ്‌ അജിത്തും അറസ്റ്റിൽ. മതവിദ്വേഷ പ്രചാരണത്തിനാണ്​ അറസ്റ്റ്​. സംഭവത്തിൽ വിഷ്‌ണു ശിവദാസ്‌ (26), എബിൻ ബെൻസ്‌ ആന്‍റണി (22) എന്നിവർ നേരത്തെ അറസ്‌റ്റിലായിരുന്നു.

ചി​ല്‍​സേ ഫു​ഡ് സ്‌​പോ​ട്ടി​നു സ​മീ​പ​ത്തെ പാ​നി​പ്പൂ​രി സ്റ്റാ​ള്‍ പ്ര​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ശി​പ്പി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത​താ​ണ് അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലേ​ക്കു ന​യി​ച്ച​ത്. തു​ഷാ​ര ത​ന്‍റെ ക​ട​യു​ടെ മു​മ്പി​ല്‍ നോ​ണ്‍ ഹ​ലാ​ല്‍ ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മെ​ന്നു ആദ്യമിവർ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചിരുന്നു. ഈ രീതിയിൽ പലേടത്തും വാർത്തകളും വന്നു.

പിന്നീട് പോലീസ് നടത്തിയ വിശദമായ ആന്വേഷണത്തിലാണ് തുഷാരയുടെ വാദം ശരിയല്ലെന്നും അങ്ങോട്ടാണ് ആക്രമിച്ചതെന്നും വ്യക്തമായത്. തുഷാരക്കെതിരെ പോലീസ്​ രണ്ടുവട്ടം കേസെടുത്തിരുന്നു. തു​ഷാ​ര​യ്ക്കു മാ​ധ്യ​മശ്ര​ദ്ധ ല​ഭി​ക്കു​ന്ന​തി​നും കേ​സി​ന്‍റെ സു​ഗ​മ​മാ​യ അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ടി മാ​ത്ര​മാ​യി ഉ​ണ്ടാ​ക്കി​യ നു​ണ​ക്ക​ഥ മാ​ത്ര​മാ​ണ് നോ ഹലാൽ എന്നു മ​ന​സി​ലാ​യ​താ​യും ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K