02 November, 2021 07:22:58 PM


പാലക്കാട് ജില്ലയില്‍ ഇന്ന് 345 പേര്‍ക്ക് കോവിഡ് : 429 പേർ‍ക്ക് രോഗമുക്തി



പാലക്കാട് : ജില്ലയില്‍ ഇന്ന് 345 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 49 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 291 പേർ,  ആരോഗ്യ പ്രവർത്തകർ 3 പേർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും. 429 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3125 ആയി. 

ആകെ 3850 പരിശോധന നടത്തിയതിലാണ് 345 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 8.96 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

പാലക്കാട് നഗരസഭ സ്വദേശികൾ 36 പേർ

ഷൊർണൂർ നഗരസഭാ സ്വദേശികൾ 15 പേർ  

ചിറ്റൂർ-തത്തമംഗലം, കോങ്ങാട് സ്വദേശികൾ 12 പേർ വീതം 

തരൂർ സ്വദേശികൾ 11 പേർ 

അമ്പലപ്പാറ, പുതുപ്പരിയാരം സ്വദേശികൾ പത്ത് പേർ വീതം 

ഒറ്റപ്പാലം, തച്ചമ്പാറ സ്വദേശികൾ എട്ട് പേർ വീതം 

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ ഏഴ് പേർ 

കിഴക്കഞ്ചേരി, കൊല്ലങ്കോട്, നല്ലേപ്പിള്ളി, തിരുമിറ്റക്കോട്, വണ്ടാഴി സ്വദേശികൾ ആറ് പേർ വീതം 

അകത്തെത്തറ, എലവഞ്ചേരി, കാരാക്കുറിശ്ശി, കരിമ്പ, കൊടുമ്പ്, മരുതറോഡ്, മുതലമട, കടമ്പഴിപ്പുറം സ്വദേശികൾ അഞ്ചു പേർ വീതം 

ആനക്കര, അനങ്ങനടി, കാവശ്ശേരി, കൊടുവായൂർ, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, നെന്മാറ, പിരായിരി, വടക്കഞ്ചേരി സ്വദേശികൾ നാലു പേർ വീതം 

അഗളി, അലനല്ലൂർ, അയിലൂർ, ആലത്തൂർ, കാഞ്ഞിരപ്പുഴ, എരിമയൂർ, കണ്ണാടി, കണ്ണമ്പ്ര, കോട്ടായി, കുഴൽമന്ദം, മലമ്പുഴ, നാഗലശ്ശേരി, നെല്ലായ, ഓങ്ങല്ലൂർ, പെരുമാട്ടി, ഷോളയൂർ, തച്ചനാട്ടുകര, വടവന്നൂർ, വല്ലപ്പുഴ സ്വദേശികൾ മൂന്ന് പേർ വീതം 

കരിമ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂർ, കുത്തനൂർ, മണ്ണൂർ, മാത്തൂർ, മുതുതല, പല്ലശ്ശന, പറളി, പട്ടാമ്പി, പട്ടഞ്ചേരി, പട്ടിത്തറ, പെരുവെമ്പ്, പൂക്കോട്ടുകാവ് പുതുനഗരം, പുതുശ്ശേരി, തൃത്താല, വാണിയംകുളം സ്വദേശികൾ രണ്ടു പേർ വീതം 
മണ്ണാർക്കാട്, ചളവറ, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, ലക്കിടി-പേരൂർ, മങ്കര, മേലാർകോട്, പൊൽപ്പുള്ളി, ശ്രീകൃഷ്ണപുരം, തെങ്കര, തിരുവേഗപ്പുറ, തൃക്കടീരി, വിളയൂർ സ്വദേശികൾ ഒരാൾ വീതം


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K