11 November, 2021 10:04:43 PM


ഇതാവണം പോലീസ്: യുവാവിനെ രക്ഷപെടുത്തി തോളിൽ ചുമന്ന് വനിതാ ഇന്‍സ്‌പെക്ടർ

 

ചെന്നൈ: തമിഴ്‌നാട്ടില്‍ പരക്കെ മഴയും കാറ്റും തുടരുകയാണ്. ഇതിനിടെ ടിപി ഛത്രം ശ്മശാനത്തിനു സമീപം വെള്ളക്കെട്ടില്‍ പെട്ട് ബോധരഹിതനായ യുവാവിനെ തോളില്‍ ചുമന്ന് രക്ഷപ്പെടുത്തുന്ന വനിത ഇന്‍സ്‌പെക്ടറുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വനിത ഇന്‍സപെക്ടറായ രാജേശ്വരിയാണ് വെള്ളക്കെട്ടില്‍ പെട്ട് ബോധരഹിതനായ യുവാവിനെ തോളില്‍ ചുമന്ന ശേഷം ഓട്ടോയില്‍ കയറ്റിവിടുന്നത്.

ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയുടെ ഈ പ്രവൃത്തിയെ പ്രശംസിച്ച്‌ ധാരാളം ആളുകള്‍ രംഗത്തെത്തി. ദൃശ്യങ്ങള്‍ വൈറലായതോടെ ഇന്‍സ്‌പെക്ടര്‍ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്. പ്രകൃതി ദുരന്ത വേളകളിലെല്ലാം രക്ഷാസേനയോടൊപ്പം പ്രവൃത്തിക്കുന്ന ഊര്‍ജ്വസ്വലയായ ഉദ്യോഗസ്ഥയാണ് രാജേശ്വരി. തമിഴ്നാടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. 14 പേര്‍ക്കാണ് ഇതിനോടകം മഴക്കെടുതികളില്‍ ജീവന്‍ നഷ്ടമായത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K