26 November, 2021 05:22:19 PM


അട്ടപ്പാടിയിലെ ശിശുമരണം: അന്വേഷഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയുടെ നിർദേശം



പാലക്കാട്: അട്ടപ്പാടിയിൽ ശിശുമരണത്തിന് ഇടയാക്കിയ സംഭവങ്ങളെപ്പറ്റി അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടർ ടി വി അനുപമയ്ക്ക്  നിർദേശം നൽകി.  കാര്യങ്ങൾ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും. രാവിലെ പത്തിന് അഗളിയിൽ യോഗം ചേരും. അഗളി, പുതൂർ പഞ്ചായത്തുകളിലാണ്  അരിവാൾ രോഗബാധയെ തുടർന്ന് മരണമുണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K