04 December, 2021 04:42:16 PM


പാലക്കാട് ജില്ലയില്‍ സഞ്ചരിക്കുന്ന വില്‍പനശാലകള്‍: നാളെ 31 കേന്ദ്രങ്ങളില്‍



പാലക്കാട്: ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പനശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചു. പാലക്കാട് താലൂക്ക്തല ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഷാഫി പറമ്പില്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ചിറ്റൂര്‍ താലൂക്ക്തല ഉദ്ഘാടനം അണിക്കോട് ജംഗ്ഷനില്‍ കെ ബാബു എം.എല്‍.എയും ആലത്തൂര്‍ താലൂക്ക്തല ഉദ്ഘാടനം വടക്കഞ്ചേരി സൂപ്പര്‍ മാര്‍ക്കിന് സമീപം പി.പി സുമോദ് എം.എല്‍.എയും ഫ്‌ളാഗ് ഓഫ് ചെയ്തു. ഒറ്റപ്പാലത്ത് ലക്കിടി- പേരൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കെ.പ്രേംകുമാര്‍ എം.എല്‍.എയും പട്ടാമ്പിയില്‍ രാവിലെ ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ പാറപ്പുറം സെന്ററില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയും മണ്ണാര്‍ക്കാട് താലൂക്ക്തല ഉദ്ഘാടനം ആര്യമ്പാവ് ജങ്ഷനില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചു.

ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധനയ്ക്ക് നിയന്ത്രണം വരുത്തുന്നതിനും ഉപഭോക്താകള്‍ക്ക് നിത്യോപയോഗ അവശ്യവസ്തുകള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനും സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനത്തിനൊപ്പം മൊബൈല്‍ മാവേലി സ്റ്റോറുകള്‍ കൂടി താല്‍ക്കാലികമായി ക്രമീകരിച്ച് എല്ലാ താലൂക്കുകളിലും എത്തിച്ചേരുന്ന വിധത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സഞ്ചരിക്കുന്ന വില്‍പനശാല ഒരുക്കിയിരിക്കുന്നത്. സബ്‌സിഡി വസ്തുക്കള്‍ക്കൊപ്പം ശബരി ഉല്‍പ്പന്നങ്ങളും ലഭിക്കും. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കൈയില്‍ കരുതണം.


സഞ്ചരിക്കുന്ന വില്‍പനശാല ഡിസംബര്‍ അഞ്ചിന് വിവിധ താലൂക്കുകളിലെത്തുന്ന സമയം, സെല്ലിങ് പോയിന്‍റുകള്‍ എന്നിവ യഥാക്രമം

ഒറ്റപ്പാലം താലൂക്ക്

രാവിലെ എട്ട്- കടമ്പൂര്‍
രാവിലെ 11 - മംഗലാംകുന്ന്
ഉച്ചയ്ക്ക് ഒന്ന് - കരുമാനംകുറിശ്ശി
വൈകീട്ട് മൂന്ന്- പൊമ്പ്ര
വൈകീട്ട് അഞ്ച്-മണ്ണമ്പെറ്റ

പട്ടാമ്പി താലൂക്ക്

രാവിലെ എട്ട്- യാരം
രാവിലെ 10 - പാലത്തറഗേറ്റ്
ഉച്ചയ്ക്ക് ഒന്ന്- തണ്ണീര്‍കോഡ്
വൈകീട്ട് 3.30 - കൂട്ടുപാത
വൈകീട്ട് 5.30- ചെമ്പ്ര

മണ്ണാര്‍ക്കാട് താലൂക്ക്

രാവിലെ എട്ട് -മൂന്നേക്കര്
ഉച്ചയ്ക്ക് 10 -മുതുകുറിശ്ശി
ഉച്ചയ്ക്ക് 12 -കാഞ്ഞിരപ്പുഴ
ഉച്ചയ്ക്ക് രണ്ട് -പാലക്കയം
വൈകിട്ട് നാല് -ചിറക്കല്‍പ്പടി

പാലക്കാട് താലൂക്ക്

രാവിലെ എട്ട്- ധോണി
ഉച്ചയ്ക്ക് 12 -റെയില്‍വേ കോളനി
വൈകീട്ട് മൂന്ന്- കമ്പ വള്ളിക്കോട്
വൈകിട്ട് അഞ്ച്- കിണാവല്ലൂര്‍
വൈകിട്ട് ആറ് -മങ്കര

ചിറ്റൂര്‍ താലൂക്ക്

രാവിലെ എട്ട്- ചിറ്റൂര്‍ സിവില്‍ സ്റ്റേഷന്‍
രാവിലെ 11 വാള്‍വെച്ചപാറ
ഉച്ചയ്ക്ക് ഒന്ന്- കൊരിയാര്‍ ചള്ള.
വൈകിട്ട് മൂന്ന്- കമ്പാലത്തറ
വൈകിട്ട് അഞ്ച്- മീനാക്ഷിപുരം

ആലത്തൂര്‍ താലൂക്ക്

രാവിലെ എട്ട്- മംഗലം ഡാം
രാവിലെ 10.45 -പുത്തന്‍ കുളമ്പ്
ഉച്ചയ്ക്ക് 12.30- വേളാമ്പുഴ
ഉച്ചയ്ക്ക് രണ്ട്- പാണ്ടാംക്കോട്
വൈകീട്ട് 3.30 -തെക്കുംകല്ല
വൈകിട്ട് 5.30 -കൊന്നക്കാല്‍ക്കടവ്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K