06 December, 2021 08:22:00 PM


900 ജീവനക്കാരെ ഒരു സൂം മീറ്റിംഗിലൂടെ പിരിച്ച് വിട്ട് ബെറ്റർ ഡോട്ട് കോം സിഇഒ



ന്യൂഡൽഹി: 900 ജീവനക്കാരെ ഒരു സൂം മീറ്റിംഗിലൂടെ പിരിച്ചുവിട്ട് ബെറ്റർ ഡോട്ട് കോം സിഇഒ വിശാൽ ഗാർഗ്. ഇന്ത്യയിലെയും അമേരിക്കയിലെയും ജീവനക്കാരാണ് പിരിച്ചുവിടപ്പെട്ടത്. വിശാലിന്‍റെ സൂം കോളിൽ പങ്കെടുത്ത ജീവനക്കാരിൽ ഒരാൾ ഇത് റെക്കോഡ് ചെയ്യുകയും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധിപ്പേരുടെ ജോലി പോയ സൂം കോൾ ഡിസംബർ ഒന്നിനായിരുന്നു നടന്നത്.

"നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയല്ല ഇത്. ഈ കോളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, പിരിച്ചുവിടാൻ ഉദ്ദേശിക്കുന്ന സംഘത്തിൽ നിങ്ങളുമുണ്ട്. നിങ്ങളുടെ ഇവിടുത്തെ ജോലി ഉടൻ അവസാനിക്കുകയാണ്" - ഗാർഗ് വീഡിയോയിൽ പറയുന്നത് കാണാം. തന്‍റെ തൊഴിൽജീവിതത്തിൽ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും തനിക്ക് ഇത് ചെയ്യാൻ ആഗ്രഹമില്ലെന്നും ഗാർഗ് പറയുന്നുണ്ട്. കഴിഞ്ഞ തവണ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോൾ താൻ കരഞ്ഞെന്നും ഗാർഗ് കൂട്ടിച്ചേർക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K