08 December, 2021 02:57:22 PM


പാലക്കാട് ഭാര്യയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ



പാലക്കാട്: മുണ്ടൂരിന് സമീപം വള്ളിക്കോട് ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമം. മുണ്ടൂർ സ്വദേശി സുനിതയ്ക്കാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ശാന്തരാജിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.  ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം.

മുണ്ടൂർ സ്വദേശിയായ സുനിതയെയും രണ്ടു മക്കളെയും കൂട്ടി സ്കൂട്ടറിൽ  പാലക്കാട് ഭാഗത്തേയ്ക്ക് വരുമ്പോഴാണ് ഭർത്താവ് ശാന്തരാജ് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വള്ളിക്കോട് എ യു പി  സ്ക്കൂളിന് സമീപത്ത് വെച്ചായിരുന്നു അക്രമം. സുനിതയുടെ വയറിനും കൈയ്ക്കുമാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായ സുനിതയെ ജില്ലാ ആശുപത്രിയിലെത്തിച്ചു.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുടുംബ വഴക്കിനെ തുടർന്ന് ഇവർ തമ്മിൽ വഴിയിൽ വെച്ച് തർക്കമുണ്ടായതായി നാട്ടുകാർ പറയുന്നു. സംഭവം കണ്ട നാട്ടുകാർ, ഭർത്താവ് ശാന്തരാജിനെ പിടികൂടി പൊലീസിലേൽപ്പിച്ചു. ഭാര്യയോടുള്ള സംശയമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K