09 December, 2021 01:18:00 PM


തമിഴ് സംവിധായകൻ എം. ത്യാഗരാജന്‍ ചെന്നൈയിലെ തെരുവില്‍ മരിച്ച നിലയിൽ



ചെന്നൈ: തമിഴ് സംവിധായകൻ എം. ത്യാഗരാജനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയ്ക്ക് സമീപത്തെ തെരുവിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരം ഒരാൾ അനങ്ങാതെ കിടക്കുന്നത് കണ്ട പൊതുജനങ്ങൾ പോലീസിൽ വിവരമറിയിച്ചപ്പോഴാണ് സംവിധായകൻ എം. ത്യാഗരാജനാണെന്ന് മനസ്സിലായത്. 'അമ്മ ഉണവ്' എന്ന പേരിൽ അറിയപ്പെടുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കാന്റീനിലാണ് ത്യാഗരാജൻ താമസിച്ചിരുന്നത്.

അദ്ദേഹം ഒട്ടേറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു എന്നും റിപ്പോർട്ടുകളുണ്ട്. വിജയകാന്ത് അഭിനയിച്ച 'മാനഗര കാവൽ' പോലുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇത് എവിഎം പ്രൊഡക്ഷൻസിന്റെ 150-ാമത്തെ ചിത്രമായിരുന്നു. പ്രമുഖ സംവിധായകന്റെ ദാരുണമായ മരണം സിനിമാ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരണവാർത്തയിൽ ഡയറക്ടർമാരുടെ യൂണിയൻ ദുഃഖം രേഖപ്പെടുത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K