13 December, 2021 05:01:53 AM


നെ​ത​ന്യാ​ഹു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സു​ര​ക്ഷ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി ഇ​സ്രാ​യേ​ൽ



ജ​റൂ​സ​ലേം: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നും കു​ടും​ബ​ത്തി​നും ന​ൽ​കി​യി​രു​ന്ന സു​ര​ക്ഷ ഇ​സ്രാ​യേ​ൽ പി​ൻ​വ​ലി​ക്കു​ന്നു. പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി അ​നു​കൂ​ലി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. നെ​ത​ന്യാ​ഹു അ​ധി​കാ​ര​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞ് ആ​റു​മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ന​ട​പ​ടി.

ത​നി​ക്കും കു​ടും​ബ​ത്തി​നും ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ സു​ര​ക്ഷ തു​ട​ര​ണ​മെ​ന്ന നെ ​ത​ന്യാ​ഹു​വി​ന്‍റെ അ​പേ​ക്ഷ ത​ള്ളി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. നെ​ത​ന്യാ​ഹു​വി​നോ ഭാ​ര്യ സാ​റ​യ്ക്കോ ര​ണ്ട് മ​ക്ക​ൾ​ക്കോ സു​ര​ക്ഷ ഭീ​ഷ​ണി​യി​ല്ലെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ക​ണ്ടെ​ത്ത​ൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K