30 December, 2021 03:58:17 PM


പാലക്കാട് സ്വകാര്യകോളേജ് വളപ്പിൽ പുലിയിറങ്ങി; നായ്ക്കൾ ചത്ത നിലയിൽ



പാലക്കാട്: പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിലെ ഒരു സ്വകാര്യ കോളേജ് പരിസരത്ത് പുലിയുടെ സാന്നിധ്യം. കോളേജ് വളപ്പിൽ ഉണ്ടായിരുന്ന രണ്ട് നായ്ക്കൾ വന്യജീവി ആക്രമണത്തിൽ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കോളേജിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയുടെ ദ്യശ്യങ്ങൾ കണ്ടെത്തിയത്. കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി സ്ഥലം പരിശോധിച്ചു. രണ്ടാഴ്ചയായി പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ പുലിയെ കണ്ടിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പുലിയെ പിടിക്കാനായി വനം വകുപ്പ് കൂടുവെച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K