29 January, 2022 08:13:17 PM


സിനിമ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാരസെല്‍ രൂപീകരിക്കണം - വനിത കമ്മീഷന്‍



തിരുവനന്തപുരം: സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന്  ആവശ്യവുമായി  സംസ്ഥാന വനിതാ കമ്മീഷന്‍. ഇക്കാര്യത്തിനായി വനിതാ കമ്മീഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തുനല്‍കി. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ കമ്മീഷന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കത്ത്. 

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി സിനിമ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് വനിതാ കമ്മീഷനെ നേരില്‍കണ്ട് പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ്  സിനിമാ മേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി സമഗ്ര നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് നടപടി.

ആഭ്യന്തര പരാതി പരിഹാരത്തിനായി പ്രൊഡക്ഷന്‍ ഹൗസുകള്‍ കമ്മിറ്റികള്‍ രൂപീകരിക്കാത്തതിനെതിരെ ഡബ്ല്യുസിസി അംഗങ്ങള്‍ നാളുകളായി വിമര്‍ശനം ഉന്നയിച്ച്‌ വരികയായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതലായി നടന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K