03 February, 2022 01:07:36 PM


വാ​വ സു​രേ​ഷി​നെ വെ​ന്‍റി​ലേ​റ്റ​റി​ൽ​ നി​ന്ന് മാ​റ്റി; ആ​രോ​ഗ്യ​നി​ല​യി​ൽ അ​ത്ഭു​ത​ക​ര​മാ​യ പു​രോ​ഗ​തി



കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ അ​ത്ഭു​ത​ക​ര​മാ​യ പു​രോ​ഗ​തി. സു​രേ​ഷി​നെ വെ​ന്‍റി​ലേ​റ്റ​റി​ൽ നി​ന്ന് മാ​റ്റി. സു​രേ​ഷി​ന് സ്വ​ന്ത​മാ​യി ശ്വാ​സ​മെ​ടു​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നും 48 മ​ണി​ക്കൂ​ർ വ​രെ ഐ​സി​യു നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കി​യ ബു​ള്ള​റ്റി​നി​ൽ‌ പ​റ​യു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് അ​ത്ഭു​ത​ക​ര​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യ​ത്. സു​രേ​ഷ് ക​ണ്ണു​തു​റ​ന്ന് ഡോ​ക്ട​ർ​മാ​രു​മാ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യും സം​സാ​രി​ച്ചു​വെ​ന്നും ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യെ​ങ്കി​ലും പെ​ട്ടെ​ന്നു ത​ന്നെ മെ​ച്ച​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 30ന് ​വൈ​കു​ന്നേ​രം 4.30നു ​കോ​ട്ട​യം കു​റി​ച്ചി​യി​ൽ പാ​ന്പ് പി​ടി​ത്ത​ത്തി​നി​ട​യി​ലാ​ണ് വാ​വ സു​രേ​ഷി​നു പാ​ന്പ് ക​ടി​യേ​റ്റ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K