05 February, 2022 12:47:20 PM


സ്വര്‍ണ്ണകള്ളക്കടത്ത്: ബിജെപിയുടെ ആരോപണങ്ങള്‍ സ്വപ്ന ശരിവെച്ചു - കെ സുരേന്ദ്രന്‍



തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ സ്വപ്ന സുരേഷ് ശരിവെച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ പലതവണ വിളിച്ചെന്ന ആരോപണം സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണ്‍ പരിശോധിക്കാന്‍ പറഞ്ഞത് അതുകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ ശിവശങ്കര്‍ പദവി ദുരുപയോഗം ചെയ്തു. ശിവശങ്കറിന്‍റെ പുസ്‌തകം സര്‍ക്കാരിനെ വെള്ള പൂശാനുള്ളതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K