07 February, 2022 08:42:49 AM


കോ​വി​ഡ് പ്ര​തി​സ​ന്ധി​: കു​വൈ​റ്റി​ൽ നി​ന്നും മ​ട​ങ്ങി​യത് ഒ​രു ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ



കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത് ഒ​രു ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ കു​വൈ​റ്റി​ൽ നി​ന്നും മ​ട​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ട്. 97,802 പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ കു​വൈ​റ്റി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​നെ ഉ​ദ്ധ​രി​ച്ചാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

കു​വൈ​റ്റി​ൽ നി​ന്ന് മ​ട​ങ്ങി​യ പ്ര​വാ​സി​ക​ളി​ല്‍ ഒ​രു​വി​ഭാ​ഗം പി​ന്നീ​ട് ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കു​മി​ട​യി​ലെ വി​മാ​ന യാ​ത്രാ പ്ര​തി​സ​ന്ധി മാ​റി​യ​തോ​ടെ മ​ട​ങ്ങി​വ​രി​ക​യും ചെ​യ്‍​തു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​താ​ണ്ട് ഏ​ഴ് ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യാ​ണ് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K