07 February, 2022 10:10:37 AM


ജുവനൈൽ ഹോമിൽ സംഘർഷം; എട്ടുപേർക്ക് പരിക്ക്, നാലു പേരുടെ നില ഗുരുതരം



റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ ജുവനൈൽ ഹോമിൽ കുട്ടികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതിനെത്തുടർന്ന് എട്ടു പേർക്കു പരിക്കേറ്റു. പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സീനിയർ പോലീസ് സൂപ്രണ്ട് സുരേന്ദ്ര ഝാ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ഒരു സംഘം കുട്ടികൾ മറ്റുള്ളവർക്കു നേരേ അതിക്രമം കാട്ടിയതോടെയാണ് ചേരിതിരിഞ്ഞുള്ള സംഘർഷം ആരംഭിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കന്പിവടികളും ബാറ്റണുകളും ഉപയോഗിച്ചാണ് ഇരുപക്ഷവും ഏറ്റുമുട്ടിയതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, ജുവനൈൽ ഫോമിനുള്ളിൽ ഇത്തരം വസ്തുക്കൾ എങ്ങനെയാണ് ലഭ്യമായതെന്നു വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നു പോലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K