11 February, 2022 09:06:26 AM


കോട്ടയം സ്വദേശി യുവാവിനെ അമേരിക്കലേക്കുള്ള യാത്രയിൽ കപ്പലിൽ നിന്നും കാണാതായി



കോട്ടയം: യു​വാ​വി​നെ ക​പ്പ​ലി​ൽ​നി​ന്നും കാ​ണാ​തായതായി റിപ്പോർട്ട്. ച​ര​ക്ക് ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കോട്ടയം കു​റി​ച്ചി സ്വ​ദേ​ശി​ യു​വാ​വി​നെയാണ് ക​പ്പ​ലി​ൽ​നി​ന്നും കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചത്. കോട്ടയം കു​റി​ച്ചി വ​ലി​യി​ട​ത്ത​റ ജ​സ്റ്റി​ൻ കു​രു​വി​ള​യെ(28)​യാ​ണ് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ​നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ കാ​ണാ​താ​യ​താ​യി ക​പ്പ​ൽ അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സ്ട്രീം ​അ​റ്റ്‌​ലാ​ൻ​ഡി​ക് എ​ന്ന ക​പ്പ​ലി​ലെ അ​സി​സ്റ്റ​ന്‍റ് കു​ക്കാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ജ​സ്റ്റി​ൻ. ക​ഴി​ഞ്ഞ 31നാ​ണ് ക​പ്പ​ൽ ആ​ഫ്രി​ക്ക​ൻ തീ​ര​ത്തുനി​ന്നും പു​റ​പ്പെ​ട്ട​ത്. ഈ ​മാ​സം 23ന് ​അ​മേ​രി​ക്ക​ൻ തീ​ര​ത്ത് എ​ത്തേ​ണ്ട ക​പ്പ​ലി​ൽ​നി​ന്നും ക​ഴി​ഞ്ഞ എ​ട്ടി​ന് ജ​സ്റ്റി​നെ കാ​ണാ​താ​യ​താ​യി ക​പ്പ​ൽ അ​ധി​കൃ​ത​ർ ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. ക​പ്പ​ലി​ൽ 25 ജീ​വ​ന​ക്കാ​ർ ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K