11 February, 2022 12:51:43 PM


പാ​ല​ക്കാ​ട്ടെ യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത; കെ​എ​സ്‌ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍



പാ​ല​ക്കാ​ട്: പാ​ല​ക്കാ​​ട് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​നും ലോ​റി​ക്കും ഇ​ട​യി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി സി.​എ​ല്‍. ഔ​സേ​പ്പ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ഴ​ല്‍​മ​ന്ദം പോ​ലീ​സ് ആ​ണ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സംഭവത്തില്‍ വടക്കഞ്ചേരി ഓപ്പറേറ്റിംഗ് സെന്‍ററിലെ ഡ്രൈവറായ സി.എല്‍ ഔസേപ്പിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.


ഈ മാസം ഏഴിനായിരുന്നു കാവശ്ശേരി ഈടുവെടിയാല്‍ മോഹനന്‍റെ മകന്‍ ആദര്‍ശ് (23), കാഞ്ഞങ്ങാട് മാവുങ്കാല്‍  തമ്പാന്‍റെ മകന്‍ കെ. സാബിത്ത് (26) എന്നിവ​ര്‍ കെഎസ്‌ആര്‍ടിസിക്ക് ബസിനും ലോറിക്കും ഇടയില്‍പ്പെട്ട് ദാരുണമായി കൊല്ലപ്പെട്ടത്. അ​തേ​സ​മ​യം, യു​വാ​ക്ക​ളെ കെ​എ​സ്‌ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ മ​ന​പൂ​ര്‍​വം അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. അ​പ​ക​ട​ത്തി​ന് മു​ന്‍​പ് യു​വാ​ക്ക​ളും ഔ​സേ​പ്പും ത​മ്മി​ല്‍ വാ​ക്ക​ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് ബ​സ് ത​ട്ടി യു​വാ​ക്ക​ള്‍ ലോ​റി​ക്ക് അ​ടി​യി​ലേ​ക്ക് വീ​ണ​ത്.


ഇ​ക്കാ​ര്യ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കു​ടും​ബ​ങ്ങ​ള്‍. അ​പ​ക​ടം മ​ന​പൂ​ര്‍​വ​മാ​ണെ​ന്ന് പോ​ലീ​സും സം​ശ​യി​ക്കു​ന്നു​ണ്ട്. കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത ല​ഭി​ക്കാ​ന്‍ ഡ്രൈ​വ​റെ പോ​ലീ​സ് ഉ​ട​ന്‍ ത​ന്നെ ചോ​ദ്യം ചെ​യ്യും. ബസിന്‍റെ പിറകില്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ ഡാഷ്‌ബോര്‍ഡില്‍ ഘടിപ്പിച്ച ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K