11 February, 2022 08:12:19 PM


ലോ​കാ​യു​ക്ത ഓ​ർ​ഡി​ന​ൻ​സ് സി​പി​ഐ മ​ന്ത്രി​മാ​രു​ടെ അ​റി​വോ​ടെയെന്ന് കോ​ടി​യേ​രി



തി​രു​വ​ന​ന്ത​പു​രം: ലോ​കാ​യു​ക്ത ഓ​ർ​ഡി​ന​ൻ​സ് സി​പി​ഐ മ​ന്ത്രി​മാ​രു​ടെ അ​റി​വോ​ടെ​യാ​യി​രു​ന്നെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഓ​ർ​ഡി​ന​ൻ​സ് സി​പി​ഐ​ക്ക് ബോ​ധ്യ​പ്പെ​ട്ടി​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബോ​ധ്യ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന​ത​ല്ല പ്ര​ശ്നം, അ​വ​രു​മാ​യി ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന​താ​ണ്. ച​ർ​ച്ച ന​ട​ന്നി​ല്ലെ​ന്ന് അ​വ​ർ അ​റി​യി​ച്ചി​രു​ന്നു. എ​ല്ലാ മ​ന്ത്രി​മാ​രും ഉ​ള്ള മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഓ​ർ​ഡി​ന​ൻ​സ് തീ​രു​മാ​നം എ​ടു​ത്ത​ത്. മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ മ​ന്ത്രി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ ച​ർ​ച്ച ന​ട​ത്തി​യേ​നെ, അ​ങ്ങ​നെ​യു​ണ്ടാ​യി​ല്ല.

സി​പി​ഐ​യു​മാ​യും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ര​ശ്ന​മി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ഓ​ർ​ഡി​ന​ൻ​സ് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണോ​യെ​ന്ന് പ​റ​യേ​ണ്ട​ത് കോ​ട​തി​യാ​ണ്. തെ​റ്റാ​യി എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും കോ​ട​തി​യെ സ​മീ​പി​ക്കാ​മ​ല്ലോ​യെ​ന്നും കോ​ടി​യേ​രി ചോ​ദി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K