13 February, 2022 09:50:40 PM


എ​ൽ​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യ ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു



കോഴിക്കോട്: എ​ൽ​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യ ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ ലീ​ഗ് (ഐ​എ​ൻ​എ​ൽ) സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്, സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ എ​ന്നി​വ​യും പി​രി​ച്ചു​വി​ട്ടു. ഞാ​യ​റാ​ഴ്‌​ച ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന ദേ​ശീ​യ നി​ര്‍​വ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

മാ​ര്‍​ച്ച് 31ന് ​മു​മ്പാ​യി പു​തി​യ സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന വി​ധം അം​ഗ​ത്വ​വി​ത​ര​ണ​വും സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പും പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് ഏ​ഴം​ഗ താ​ൽ​ക്കാ​ലി​ക ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. പാ​ര്‍​ട്ടി അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മ​ന്ത്രി​യു​മാ​യ അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലാ​ണ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K