19 February, 2022 09:57:37 AM


വീട്ടമ്മയെ വെട്ടി പരിക്കേല്പിച്ച് ബന്ധുവായ മധ്യവയ്സ്കൻ ആത്മഹത്യക്ക് ശ്രമിച്ചു



വടക്കഞ്ചേരി : മംഗലത്ത് വീട്ടമ്മയെ വെട്ടി പരിക്കേല്പിച്ച് മധ്യവയ്സ്കൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. മംഗലം ഐ ടി ഐക്ക് സമീപം കടുകത്ത് പാടം വീട്ടിൽ സുശീല (48) യെയാണ് ബന്ധുവും അയൽവാസിയുമായ ജയദേവൻ ( 57 ) വെട്ടി പരുക്കേൽപ്പിച്ചത്. കഴുത്തിനും , തലക്കും വെട്ടേറ്റ ഇവരെ ആലത്തൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം ജയദേവൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ പാലക്കാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കഞ്ചേരി പോലീസ് കേസിടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K