04 March, 2022 08:23:20 AM


വടക്കഞ്ചേരിയിൽ ദേശീയപാതയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ആളപായമില്ല



വടക്കഞ്ചേരി : ദേശീയപാത ചുവട്ട് പാടത്ത് വീണ്ടും വാഹനാപകടം. നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. ചുവട്ട് പാടം യു ടേൺ തിരിയുന്നിടത്ത് വ്യാഴാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത് . ടിപ്പർ ലോറി യു ടേൺ തിരിയുന്നതിനിടെ തൃശുർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറിന് പുറകിൽ ഇടിച്ചു. ടിപ്പറിന് പുറകിൽ ഇടിച്ച ലോറി നിയന്ത്രണം വിട്ട് വേറെ ട്രാക്കിലൂടെ വരുകയായിരുന്ന സിമന്റ് ലോറിയിൽ ഇടിക്കുകയായിരുന്നു.


പിന്നീട് സർവ്വീസ് റോഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരു മിനിലോറിയിലും ഇടിച്ചു. അപകടത്തെ തുടർന്ന് ടിപ്പർ ലോറിയും, സിമന്റ് ലോറിയും മറിഞ്ഞെങ്കിലും ആർക്കും പരിക്കില്ല. ദേശീയപാത ചുവട്ട് പാടത്ത് അശാസ്ത്രീയമായി നിർമ്മിച്ച യു ടേൺ കാരണം ഈ പ്രദേശത്ത് നിരന്തരം അപകടങ്ങളാണ്. കഴിഞ്ഞ ദിവസം ഇവിടെ ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K