04 March, 2022 10:04:11 AM


കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്



പട്ടാമ്പി: കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പട്ടാമ്പി വിളയൂർ സെൻററിൽ വ്യാഴാഴ്ച വൈകുന്നേരം 7.30 നാണ് അപകടം. പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ മലപ്പുറം കൊളത്തൂർ സ്വദേശി സതീഷ് കുമാറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടതുവശം ചേർന്ന് പോയിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിനെ കെഎസ്ആർടിസി ബസ് ഇടിക്കുന്നതായാണ് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. കെ.എസ്.ആർ.ടി.സി ബസ് അശ്രദ്ധമായി ഓവർടേക്ക് ചെയ്യുമ്പോഴാണ് അപകടമുണ്ടായത് എന്നാണ് ദൃക്സാക്ഷികളായ നാട്ടുകാരുടെ ആരോപണം. തിരുവനന്തപുരം - താമരശ്ശേരി റൂട്ടിൽ ഓടുന്ന ബസ് ഇടിച്ചാണ് അപകടം. ബസ് കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K