15 March, 2022 07:30:39 PM


മുല്ലപ്പെരിയാറില്‍ സുരക്ഷാവീഴ്ച്ച: തമിഴ്നാടിന്‍റെ ബോട്ടില്‍ നാലംഗ സംഘം സന്ദര്‍ശനം നടത്തി



കുമളി: മുല്ലപ്പെരിയാര്‍ ഡാമില്‍ ഗുരുതര സുരക്ഷാവീഴ്ച്ച. റിട്ടയേര്‍ഡ് എസ്ഐമാരും തമിഴ്നാട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും അടക്കം നാലുപേര്‍ കഴിഞ്ഞ ഞായറാഴ്ച്ച മുല്ലപ്പെരിയാര്‍ ഡാമിലെത്തി സന്ദര്‍ശനം നടത്തി. തമിഴ്നാടിന്‍റെ ബോട്ടിലെത്തിയ 4 പേരെയും പൊലീസ് തടഞ്ഞില്ല. സന്ദർശകരുടെ പേരുകൾ ജി ഡി രജിസ്റ്ററിൽ രേഖപ്പെടുത്താനും പൊലീസ് തയ്യാറായില്ല. സംഭവം വിവാദമായതോടെ നാലുപേർക്ക് എതിരെയും പൊലീസ് കേസെടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K