29 June, 2016 02:23:22 PM


വിവാദപരാമര്‍ശം: സല്‍മാന്‍ഖാന്‍ മാപ്പ് പറഞ്ഞില്ലെന്ന് വനിതാകമ്മീഷന്‍



മുംബൈ: പുതിയ ചിത്രത്തിന് വേണ്ടിയുള്ള ഗുസ്തി ചിത്രീകരണം കഴിഞ്ഞപ്പോള്‍ താന്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ അവസ്ഥയിലായിരുന്നുവെന്ന പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട വനിതാകമ്മീഷന് ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍ മറുപടി നല്‍കി.


അഭിഭാഷകന്‍ മുഖേനയാണ് സല്‍മാന്‍ ഖാന്‍ കമ്മീഷന് മറുപടി കൈമാറിയത്. അതേസമയം മറുപടിയില്‍ സല്‍മാന്‍ഖാന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ മേധാവി ലളിത കുമാരമംഗലം പറഞ്ഞു. മറുപടി തങ്ങള്‍ പഠിച്ച്‌ വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ സുല്‍ത്താന്റെ പ്രചാരണത്തിന്റെ ഭാഗമായി പങ്കെടുത്ത അഭിമുഖത്തില്‍ സല്‍മാന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K