20 March, 2022 09:07:17 PM


'ഒരു ഇമാമുണ്ട് ഇപ്പോ കേരളത്തിന്'; പിണറായി വിജയനെ പുകഴ്ത്തി സിപിഎം നേതാവ്



മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ജനങ്ങളുടെ ഇമാം എന്ന് വിശേഷിപ്പിച്ച് സിപിഎം പ്രാദേശിക നേതാവ് അബ്ദുറഹിമാൻ പുൽപെറ്റ. ഇഎംഎസ്, എകെജി ദിനാചരണത്തിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ടുള്ള പ്രാദേശിക നേതാവിന്റെ വാക്കുകൾ.  പ്രസം​ഗത്തിന്റെ സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മാർച്ച് 19ന് ചെമ്പ്രക്കോട്ടൂരിലായിരുന്നു ഇഎംഎസ്, എകെജി  ദിനാചരണ പരിപാടികൾ. 

'ദുബായ് ശൈഖ് സ്വീകരണം കൊടുത്ത് ഇരുത്തീട്ട്, അവിടുത്തെ ഏറ്റവും വലിയ ഔദ്യോ​ഗിക വാര്‍ത്താ ഏജന്‍സി പറയുകയാണ്, ശൈഖ് പിണറായിയെ പറ്റി… ഞങ്ങളെ സംബന്ധിച്ച് പടച്ച റബ്ബിന്റെ കുദ്റത്തോട് കൂടി, ഒരു പേടി, ഇപ്പോ പിണറായി വിജയന് പേടിക്കാനില്ല. കാരണമെന്താ? വലത്തേ ഭാ​ഗത്ത് ഖമറുല്‍ ഉലമ, ഇടത്തേ ഭാഗത്ത് സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍. നടുക്കോ ശൈഖുല്‍ മശായിഖ് അശ്ശൈഖ് പിണറായി വിജയന്‍, ക്യാപ്റ്റന്‍. ഒരു ഇമാമുണ്ട് ഇപ്പോ കേരളത്തിന്. അത് ജനങ്ങൾക്ക് മനസ്സിലായി. അതാണ്, ഒരു ശര്‍റും ഏല്‍ക്കണില്ലല്ലോ,' അബ്ദുറഹ്‌മാന്‍ പുല്‍പറ്റ പ്രസം​ഗത്തിൽ പറയുന്നു. മുസ്ലീം ലീ​ഗിൽ നിന്ന് സിപിഎമ്മിലെത്തിയ നേതാവാണ് അബ്ദുറഹിമാൻ പുൽപെറ്റ. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K