03 April, 2022 03:47:36 PM


വടി ചൂടാക്കി മുഖത്തും ചുണ്ടിലും ഉരച്ചു: പെണ്‍കുട്ടിക്ക് ക്രൂര മര്‍ദ്ദനം; മന്ത്രവാദി അറസ്റ്റില്‍



റാഞ്ചി: 14 വയസ്സുകാരിയെ മര്‍ദ്ദിച്ച മന്ത്രവാദി അറസ്റ്റില്‍. ദുഷ്ടാത്മാക്കളെ പുറത്തുചാടിക്കാനാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വടി ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ച മൗലാന വാഹിദ് (35) എന്നയാളാണ് അറസ്റ്റിലായത്. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം അവശയായ പെണ്‍കുട്ടിയെ മന്ത്രവാദത്തിലൂടെ രക്ഷപെടുത്താമെന്നാണ് വാഹിദ് വീട്ടുകാരോട് പറഞ്ഞത്. 4 ദിവസത്തോളം ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു. 

അടിക്കുകയും വടി ചൂടാക്കി മുഖത്തും ചുണ്ടിലും കൈയിലുമെല്ലാം ഉരച്ചു. ക്രൂരതകള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി മാനസികമായി തകര്‍ന്നെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. കൊലപാതകശ്രമവും പോക്‌സോ നിയമവും ചേര്‍ത്താണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K